ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചു, വാഹനപരിശോധന കണ്ട് നിര്‍ത്താതെ പോയി; തിരിച്ച് വീട്ടിലെത്തിയപ്പോള്‍ യുവാവിന് കിട്ടിയത് മുട്ടന്‍ പണി

തൃശൂര്‍: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ച് വാഹന പരിശോധന കണ്ട് നിര്‍ത്താതെ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കറക്കം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥരും യുവാവിന്റെ വീട്ടിലെത്തി. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

നിയമം ലംഘിച്ച് വണ്ടിയോടിച്ച കോടാലി സ്വദേശി അഖിലിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പണി കിട്ടിയത്. ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിക്കുകയായിരുന്ന അഖില്‍ വാഹന പരിശോധന കണ്ട് വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ട്രേസര്‍ വഴി വിലാസം കണ്ടെടുത്ത് യുവാവിന്റെ വീട്ടിലെത്തി.

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിനും നിയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ച് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.

Exit mobile version