ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം: അദീല അബ്ദുള്ള വയനാട് കലക്ടര്‍, എം അഞ്ജന ആലപ്പുഴ കലക്ടര്‍, രേണുരാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചു. എം അഞ്ജനയാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍.

വയനാട് ജില്ലാ കലക്ടറായ എആര്‍ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടര്‍.

Exit mobile version