എറണാകുളം ജില്ലാ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ഐഎഎസ്: പുതിയ കളക്ടറെ സ്വീകരിയ്ക്കാന്‍ എത്താതെ രേണുരാജ്

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ഐഎഎസ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് ശാശ്വത പരിഹാരം കാണാന്‍ ടീം ആയി പ്രവര്‍ത്തിക്കണം. മുന്‍ കളക്ടര്‍ രേണു രാജ് നല്ലൊരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് നടപ്പാക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എന്‍എസ്‌കെ ഉമേഷ്. എന്നാല്‍ സ്ഥലം മാറ്റിയ ജില്ലാ കളക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല.

ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്നും ഒഴിഞ്ഞിരുന്നു. പുതിയ കളക്ടറെ സ്വീകരിയ്ക്കാന്‍ എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഇന്ന് രവിലെ എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം വിവാദമായ പശ്ചാത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.

Read Also:‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനം, വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്ത് പ്രതിഷേധം’: സ്ഥലംമാറ്റത്തിന് പിന്നാലെ കളക്ടര്‍ രേണുരാജ്


മാലിന്യനിര്‍മാജനത്തിനായി ഹ്രസ്വകാല ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നാടപ്പാക്കുമെന്നും കളക്ടര്‍ ഉമേഷ് വ്യക്തമാക്കി. വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് വ്യക്തമാക്കി. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കളക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവര്‍ത്തിച്ച് പ്രശ്നത്തെ അതിജീവിക്കാമെന്നും പുതിയ കളക്ടര്‍ പറഞ്ഞു.

Exit mobile version