ബിജെപിയും സിപിഎമ്മും ഒരേതൂവൽ പക്ഷികൾ; മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരണമെന്ന് ലഘുലേഖ

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പോലീസ് വെടിവെപ്പിൽ നാല് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനും ബിജെപിക്കും എതിരെ ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ. സിപിഎമ്മും ബിജെപിയും ഒരേതൂവൽ പക്ഷികളാണെന്നും മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരണമെന്നാണ് ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേതാണ് ലഘുലേഖ.

നേരത്തെ, മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് പിടിയിലായത്. ഇവർ സിപിഎം കോഴിക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. എൽഡിഎഫ് സർക്കാർ യുഎപിഎ നിയമം ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരിക്കുന്നു.

Exit mobile version