വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെട്ടത് പോലീസിന്റെ വീഴ്ച കാരണം; മുഖ്യമന്ത്രി ജാഗ്രത കാണിക്കണമെന്നും ആനി രാജ

തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളുടെ രക്ഷപ്പെടലിനെതിരെ സിപിഐയുടെ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന് ആനി രാജ കുറ്റപ്പെടുത്തി. അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പോലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ്ണ പരാജയമായിരുന്നു എന്ന് ആരോപിച്ച ആനി രാജ സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വാളയാറിൽ രണ്ടുപെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിൽ നാലുപ്രതികളെയും വെറുതെവിട്ടതോടെയാണ് പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കേരളത്തിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

2017 ജനുവരി 13നാണ് 13 വയസുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒമ്പതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പോലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്‌ഐയ സസ്‌പെന്റ് ചെയ്തിരുന്നു.

Exit mobile version