‘മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്എസ് തിരുത്തുന്നത് നല്ലതാണ്’; എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് മന്ത്രി എംഎം മണി. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍എസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ ഇക്കാര്യം അവര്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നു. തെരഞ്ഞെടുപ്പില്‍ അതാണ് പ്രതിഫലിച്ചതെന്നും അവര്‍ സര്‍ക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി വ്യക്തമാക്കി.

എന്‍എസ്എസിനോട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്എസ് തിരുത്തുന്നത് നല്ലതാണെന്നും തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് ഇടതുപക്ഷ മുന്നണിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version