വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; എന്‍ഡിഎ അഞ്ച് മണ്ഡലങ്ങളിലും പിന്നില്‍

5315വോട്ടാണ് കെ സുരേന്ദ്രന് ഇതുവരെ നേടിയിരിക്കുന്നത്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ അഞ്ച് മണ്ഡലങ്ങളിലും പിന്നില്‍. ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

5315വോട്ടാണ് കെ സുരേന്ദ്രന്‍ ഇതുവരെ നേടിയിരിക്കുന്നത്. ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമായ വട്ടിയൂര്‍ക്കാവിലും എന്‍ഡിഎ പിന്നിലാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാര്‍ ഇതുവരെ 2229വോട്ടാണ് നേടിയത്.

എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 2455വോട്ടും അരൂരില്‍ പ്രകാശ് ബാബു 1057വോട്ടും നേടി മൂന്നാംസ്ഥാനത്ത് തുടരുകയാണ്. അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് മുന്നില്‍.

Exit mobile version