എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു; കടലാസ് കത്തിച്ച് ഷെയിന്‍, വീഡിയോ

നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായതോടെ ഫേസ്ബുക്കില്‍ കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടന്‍ ഷെയിന്‍ നിഗം.

എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു. എല്ലാവരോടും നന്ദി, സ്‌നേഹമെന്നും വീഡിയോ പോസ്റ്റ് ചെയ്ത് ഷെയിന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെയും താരസംഘടനയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്.

ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം പൂര്‍ത്തിയാക്കി നവംബര്‍ 16ന് ഷെയിന്‍ ജോബിയുടെ സിനിമയുടെ ഭാഗമാകും. പ്രതിഫല തുകയില്‍ ബാക്കിയുള്ള 16 ലക്ഷം രൂപ സിനിമ പൂര്‍ത്തിയാകുമ്പോള്‍ നല്‍കും.

അതേസമയം, ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് ഷെയിന്‍ പിന്മാറി. ചര്‍ച്ചയില്‍ തൃപ്തനാണെന്ന് ഷെയിന്‍ പറഞ്ഞു.

Exit mobile version