കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചു; മഞ്ചേശ്വരത്ത് യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരത്തെ ബാക്ര ബയല്‍ സ്‌കൂളിലെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് സംഭവം നടന്നത്

മഞ്ചേശ്വരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിന് മഞ്ചേശ്വരത്ത് യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മഞ്ചേശ്വരത്തെ ബാക്ര ബയല്‍ സ്‌കൂളിലെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് സംഭവം നടന്നത്. നസീബ എന്ന യുവതിയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. ഇതേ തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

അതേസമയം ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഇന്ന് വോട്ടിങ് നടക്കുന്ന നാല് ഇടങ്ങളിലും ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് മാത്രമാണ് പോളിങ് മന്ദഗതിയില്‍ ഉള്ളത്. സംസ്ഥാനത്ത് നിലവില്‍ പോളിങ് മാറ്റി വയ്‌ക്കേണ്ട സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയത്.

Exit mobile version