വീണ്ടും ശശികല വിവാദം..! സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളം കെപി ശശികല ഉദ്ഘാടനം ചെയ്തു

തിരുവല്ല: വീണ്ടും വിവാദം സൃഷ്ടിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. പിണറായി സര്‍ക്കാര്‍ തിരുവല്ലയില്‍ നിര്‍മ്മിച്ച ശബരിമല താല്‍കാലിക ഇടത്താവളം കിട്ടിയ താപ്പിന് അവര്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം ഭക്ഷണം കഴിക്കാനായി ഇടത്താവളത്തിലെത്തിയ ശേഷമാണ് ശശികല ഇടത്താവളത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.

ഇടത്താവളത്തിന് മുനിസിപ്പാലിറ്റിയുടെ ധനസഹായമുണ്ടെങ്കിലും ശബരിമല ധര്‍മ്മ സേവാ പരിഷത്തിനാണ് താവളത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കലിന്റെ വിശദീകരണം. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നാളെ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തും.

എന്നാല്‍, ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദയാണ് ശശികലയെ ഇടത്താവളത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതെന്ന് ധര്‍മ്മസേവാ പരിഷത്ത് ഭാരവാഹികള്‍ വ്യക്തമാക്കി

Exit mobile version