അഞ്ചിലങ്കത്തിന് കലാശക്കൊട്ട്: കോന്നിയില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തില്ല

കോന്നി: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ മത്സരവീര്യം പ്രകടമാക്കിയായിരുന്നു കലാശക്കൊട്ട്. അരൂരിലും എറണാകുളത്തും പ്രധാനകേന്ദ്രങ്ങളില്‍ മുന്നണികള്‍ ആവേശത്തോടെ പ്രചാരണത്തിന് അവസാനം കുറിച്ചു.

അതേസമയം, കോന്നിയില്‍ കലാശക്കൊട്ടില്‍ അടൂര്‍ പ്രകാശ് എംപി പങ്കെടുത്തില്ല. സ്ഥാനാര്‍ഥിയെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശ് നേതൃത്വവുമായി ഉടക്കിലായിരുന്നു. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു.

തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥി ആക്കാത്തതിലുള്ള നീരസമായിരുന്നു അടൂര്‍പ്രകാശിന്. കോന്നിയില്‍ കലാശക്കൊട്ടിനിടെ അനുവദിച്ച സ്ഥലത്തു നിന്നു പുറത്തു പോയതിനെത്തുടര്‍ന്നു യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തിവീശിയതിനെത്തുടര്‍ന്നു നേതാക്കളെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു.

Exit mobile version