തിരുപ്പതി ലഡ്ഡുവിനായി അയച്ച കശുവണ്ടി തിരിച്ചയച്ചു; ഗുണനിലവാരമില്ലെന്ന് അധികൃതര്‍

കൊല്ലം: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാധമായ ലഡ്ഡു തയ്യാറാക്കുന്നതിനായി കാപ്പക്‌സ് അയച്ച കശുവണ്ടി തിരിച്ചയച്ചു. ഗുണനിലവാരമില്ലാത്തതിനാലും പൊടിയും ഉള്ളതുകൊണ്ടുമാണ് കശുവണ്ടി തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലഡ്ഡുവില്‍ ചേര്‍ക്കുന്നതിന്, ദേവസ്വവുമായുള്ള കരാര്‍ പ്രകാരമാണ് കാപ്പക്‌സ് കശുവണ്ടി അയച്ചത്. സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ അപ്പക്‌സ് സഹകരണ സംഘമായ കാപ്പക്‌സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അയച്ച ആദ്യലോഡാണ് തിരിച്ചയച്ചത്.

ഇത്തരത്തില്‍ നിലവാരമില്ലാത്ത കശുവണ്ടി ഉപയോഗിച്ചാല്‍ ലഡ്ഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേസമയം കാഷ്യു കോര്‍പ്പറേഷന്‍ അയച്ച കശുവണ്ടി തിരുപ്പതി ക്ഷേത്രം അധികൃതര്‍ കൈപ്പറ്റിയിട്ടുണ്ട്.

Exit mobile version