ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

കൊല്ലം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചടയമംഗലം സ്വദേശി സാഗര്‍- പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഉടനെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു.

Exit mobile version