സംസ്ഥാനത്ത് മഴയോടൊപ്പം കനത്ത ഇടിമിന്നലിന് സാധ്യത; ആറു ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക സാധ്യത. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറ് ജില്ലകള്‍ക്ക് രണ്ടു ദിവസം അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ക്കും വ്യാഴാഴ്ച എറണാകുളം, ഇടുക്കി ജില്ലകള്‍ക്കുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയോടൊപ്പം കനത്ത ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

Exit mobile version