വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കണ്ണപുരം റെയില്‍വേ ലെവല്‍ ക്രോസിലെ ബാര്‍ കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു.

കണ്ണൂര്‍: വൈദ്യുതിലൈനിലെ തകരാര്‍മൂലം മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് സംഭവം.

കണ്ണപുരം റെയില്‍വേ ലെവല്‍ ക്രോസിലെ ബാര്‍ കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

അതേസമയം, കണ്ണൂര്‍-മംഗളൂരു പാതയില്‍ ഗതാഗതത്തിന് തടസമില്ല. 10215 മഡ്ഗാവ്-എറണാകുളം സൂപ്പര്‍ഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് പയ്യന്നൂരിലും ഒന്നരമണിക്കൂറോളമായി പിടിച്ചിട്ടിരിക്കുകയാണ്.

അതേസമയം, എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.

Exit mobile version