വിവാഹപാര്‍ട്ടിയെ കാണിക്കാനാണെന്ന് ജ്വല്ലറി ഉടമകളെ പറഞ്ഞ് വിശ്വസിപ്പിച്ച് 34 പവന്‍ സ്വര്‍ണ്ണവും വാങ്ങി മുങ്ങി; സെയില്‍സ്മാന്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജ്വല്ലറിയില്‍ നിന്നാണ് പ്രതി ആഭരണം മോഷ്ടിച്ചത്

കൊച്ചി: വിശ്യസ്തനെന്ന് ധരിപ്പിച്ച് 34 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുളം വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പില്‍ എം ബിനീഷാണ് പിടിയിലായത്. ഉപയോക്താവിനെ കാണിക്കാനെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്നും 34 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ഇയാള്‍ നാടുവിടുകയായിരുന്നു.

തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജ്വല്ലറിയില്‍ നിന്നാണ് പ്രതി ആഭരണം മോഷ്ടിച്ചത്. ആറര വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്തുവരികയാണ്. അതിനിടെ ഉപയോക്താവിനെ കാണിക്കാനെന്ന് പറഞ്ഞ് ബിനീഷ് ജ്വല്ലറിയോട് ഉടമകളോട് ചോദിച്ച് 34 പവന്‍ സ്വര്‍ണ്ണവും വാങ്ങി മുങ്ങി. ആഭരണങ്ങള്‍ പിന്നീട് തൃപ്പൂണിത്തുറയില്‍ വിറ്റ് ഒമ്പതുലക്ഷം രൂപ വാങ്ങിയശേഷം ബിനീഷ് ഒളിവില്‍ പോകുകയായിരുന്നു.

വിശ്വസ്തനെന്ന് ധരിച്ചാണ് വിവാഹപാര്‍ട്ടിയെ കാണിക്കാന്‍ ആഭരണങ്ങള്‍ കൊടുത്തിവിട്ടതെന്ന് ജ്വല്ലറി ഉടമകള്‍ പറഞ്ഞു. ചതി മനസ്സിലായതോടെ ജ്വല്ലറി ഉടമകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.
അതിനിടെ ബിനീഷിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും പോലീസില്‍ പരാതി നല്‍കി. ഇയാള്‍ വിറ്റ ആഭരണങ്ങള്‍ പാരാതിക്കാര്‍ തിരികെ വാങ്ങി എന്നറിഞ്ഞ് ബിനീഷ് നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version