ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു

ലൂപ്പസ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കൊച്ചി: ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35)അന്തരിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് മരണം കവര്‍ന്നത്. ഇരുപത്തിയൊന്‍പത് ദിവസത്തോളമായി വെന്റിലേറ്ററിലായിരുന്ന ദുര്‍ഗയ്ക്ക് വെള്ളിയാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

പരേതനായ ജയശങ്കര്‍ മേനോന്റെയും സന്ധ്യ മേനോന്റെയും മകളാണ്. ഭര്‍ത്താവ്: വിനോദ് (ബിസിനസ്). മകന്‍: ഗൗരിനാഥ്.

മൃതദേഹം ദുര്‍ഗയുടെ കുടുംബവീടായ കൊടുങ്ങല്ലൂരില്ലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന്.

Exit mobile version