എന്തുകൊണ്ട് കേസെടുത്തില്ല; കടകംപള്ളിയോട് കുമ്മനം

കടകംപള്ളിയുടെ വാക്കുകൾക്ക് മറുപടി പറഞ്ഞാണ് കുമ്മനം രംഗത്തെത്തിയത്.

Kummanam Rajasekharan34

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ വാഗ്വാദവുമായി ബിജെപിയും സിപിഎമ്മും രംഗത്ത്. കടകംപള്ളി സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കുമ്മനം രാജശേഖരൻ രംഗത്തെത്തി. കുമ്മനം പൊതുപ്രവർത്തനത്തിനല്ല വർഗീയ പ്രചാരണത്തിനാണ് തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകൾക്ക് മറുപടി പറഞ്ഞാണ് കുമ്മനം രംഗത്തെത്തിയത്.

വർഗീയ പ്രചാരണം നടത്തിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം ചോദിച്ചു. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. ആരുടേയും മാസപ്പടിയിൽ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം പ്രതികരിച്ചു.

‘ആരുടേയും മാസപ്പടിയിൽ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞത്. വർഗീയ വിദ്വേഷം ഉണ്ടാക്കിയതിന് എനിക്കെതിരെ എന്തെങ്കിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർ പറട്ടെ, മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യറി അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ ആളാണ് ഞാൻ. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. മാസപ്പടി വിഷയത്തിൽ ആരോപണം നിലനിൽക്കുന്നുണ്ട്. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ പറഞ്ഞിട്ടില്ല.

മാസപ്പടി കൊടുത്തവരുടെ ഡയറിയിൽ എൻറെ പേരില്ല’. ആരുടെയെങ്കിലും സ്വത്ത് കൂടിയിട്ടുണ്ടെങ്കിൽ അതെങ്ങനെ സംഭവിച്ചെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version