ശബരിമലയില്‍ സുരക്ഷ ശക്തം; ആര്‍ക്കും ഇളവില്ല, പോലീസിനും!

ഡ്രസ് കോഡ് കൃത്യമായി പാലിക്കണമെന്നും ഷൂസും ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സന്നിധാനം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസുകാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധം. ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും സോപാനത്തിലും മാത്രം ഇളവ് നല്‍കിയിട്ടുണ്ട്.

ബാക്കിയുള്ളവര്‍ ഡ്രസ് കോഡ് കൃത്യമായി പാലിക്കണമെന്നും ഷൂസും ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഡ്രസ് കോഡില്‍ ഇളവുണ്ടായിരുന്നു. ബെല്‍റ്റോ ഷൂസോ ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നില്ല. സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ലാത്തിയും ഷീല്‍ഡും നിര്‍ബന്ധമായി കരുതാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീപ്രവേശന വിധി വന്ന ശേഷം രണ്ടു തവണ നട തുറന്നപ്പോഴും സന്നിധാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിരുന്നു.

Exit mobile version