ശബരിമലയില്‍ പാസ് എടുക്കാതെ എത്തിയ വാഹനങ്ങളെ തിരിച്ചയയ്ക്കില്ല; പകരം കര്‍ശന പരിശോധന: എസ്പി യതീഷ് ചന്ദ്ര

നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തുന്ന പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.

അതേസമയം, ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.

Exit mobile version