ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

24 മണിക്കൂര്‍ ഹര്‍ത്താലാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്.

കല്‍പറ്റ: ഒക്ടോബര്‍ അഞ്ചിന് വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

24 മണിക്കൂര്‍ ഹര്‍ത്താലാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതാ 766 -ലുള്ള രാത്രി യാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ നിലവില്‍ വയനാട്ടില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരികയാണ്.

Exit mobile version