പാലായില്‍ എഴുപതു ശതമാനം പോളിംഗ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ എഴുപതു ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിങ് അവസാനിച്ചപ്പോള്‍ 70.55 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും.

അതേസമയം, 2016ലെ പൊതുതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനമായ 77 ശതമാനത്തിലേക്ക് എത്താന്‍ സാധ്യതയില്ല. രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പോളിങ് കുറച്ചു.

തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നു. വൈകുന്നേരം വരെയും തങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള മേഖലകളില്‍ മികച്ച പോളിങ് നടന്നുവെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു.

Exit mobile version