പാലാ ആര്‍ക്കൊപ്പം? വിധി ഇന്ന്; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. പാലായിലെ ജനം ആര്‍ക്കൊപ്പമാണെന്ന ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. 176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്.

14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. എട്ടു മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടുകളുമാണ് എണ്ണുന്നത്. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എട്ടരയോടെ ആദ്യഫലസൂചനകള്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. പത്തു മണിയോടെ വോട്ടണ്ണല്‍ പൂര്‍ത്തിയാകുമെന്നും വിവരമുണ്ട്. പാലാ കാര്‍മ്മല്‍ പബ്ലിക്ക് സ്‌കൂളിലാണ് വോട്ടെണ്ണല്‍.

Exit mobile version