ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വീട്ടിലേക്ക് മടങ്ങിയ ഭാര്യ വാഹനമിടിച്ചും മരിച്ചു; മകന് പരിക്ക്; കണ്ണീർ തോരാതെ ഈ കുടുംബം

കൽപറ്റ ടൗണിൽ വെച്ച് കാറിൽ ടിപ്പറിടിച്ച് ഭാര്യ മരിച്ചത്.

കൽപ്പറ്റ: ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മകന് അപകടത്തിൽ ഗുരുതര പരിക്കുമേറ്റു. ഹൃദയാഘാതമുണ്ടായ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കൽപറ്റ ടൗണിൽ വെച്ച് കാറിൽ ടിപ്പറിടിച്ച് ഭാര്യ മരിച്ചത്.

ആശുപത്രിയിലെത്തിച്ച ഭർത്താവ് കണിയാമ്പറ്റ വഴിത്തലപറമ്പിൽ മുഷ്താക്ക് (55) ചികിത്സയ്ക്കിടെ തന്നെ മരിച്ചിരുന്നു. എന്നാൽ മരണ വിവരം അറിയിക്കാതെ ഭാര്യ മൈമൂനയെ (50) വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു ബന്ധുക്കൾ. കാറിൽ തിരിച്ചു കൊണ്ടുപോകും വഴിയായിരുന്നു അപകടം.

അപകടത്തിൽ മുഷ്താക്കിന്റേയും മൈമൂനയുടേയും മകൻ അൻസാർ (20), ബന്ധു ജംഷീർ എന്നിവർക്ക് പരുക്കേറ്റു.

Exit mobile version