ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടു; ബൈക്ക്‌യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്

കോഴിക്കോട്: ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റി.

ദേശീയ പാതയില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം നടന്നത്. കുതിച്ചെത്തിയ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറി. ബൈക്കും അതിലിരുന്നയാളും ബസ്സിന്റെ ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

ഇയാളെയും കൊണ്ട് ബസ് റോഡിലൂടെ ഏതാനും മീറ്റര്‍ വരെ നിരങ്ങി നീങ്ങി. കാഴ്ച കണ്ട വഴിയാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. ടയറിനുള്ളില്‍ കുടുങ്ങിയയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഏതാനും ബൈക്കുകളും അശ്രദ്ധമായി വന്ന ബസ്സിടിച്ച് തകര്‍ന്നിട്ടുണ്ട്.

Exit mobile version