കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

തൃശൂര്‍: ബസും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ കൊടകരയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്.

വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ദേശീയപാതയില്‍ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്.

also read:എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം, 10 പേരില്‍ നിന്നായി 10 ലക്ഷം രൂപ തട്ടിയ യുവാവ് തൃശ്ശൂരില്‍ പിടിയില്‍

ബസിന്റെ മുന്‍ഭാഗം ആദ്യം ഒരു ലോറിയില്‍ തട്ടി. പിന്നില്‍ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍വശവും പിന്‍വശവും തകര്‍ന്ന നിലയിലാണ്.

അപകടത്തില്‍ പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെന്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ 4 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

also read:അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ, കൊച്ചുവേളി സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് നടക്കും

ഇവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സയില്‍ തുടരുകയാണ്. 8 പേര്‍ കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Exit mobile version