ഡ്രൈവര്‍ ഉറങ്ങിപ്പോയി, ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് മരത്തിലിടിച്ച് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

accident | bignewslive

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന പതിനേഴ് പേര്‍ക്ക് പരിക്കേറ്റു.

വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്.

also read:വ്യാജരേഖകൾ, കൃത്രിമം കാണിക്കൽ; ആയുർവേദ കമ്പനിയിൽ നിന്ന് ത്ടടിയെടുത്തത് ഒന്നരക്കോടിയോളം; മൂവാറ്റുപുഴയിൽ അമ്മയും ഡോക്ടറായ മകളും പിടിയിൽ

ബസ്സില്‍ കോഴിക്കോട് താമരശേരി സ്വദേശികളായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Exit mobile version