പുതിയ മോട്ടോർ വാഹന നിയമം യുക്തിരഹിതം; ഉടനെ പിഴ ഈടാക്കാനില്ല; തീരുമാനം കേന്ദ്രനയത്തിന് ശേഷം: ഗതാഗത മന്ത്രി

ന്നത്തെ യോഗത്തിൽ പുതിയ പിഴ സംബന്ധിച്ച തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

saseendran_

തിരുവനന്തപുരം: പുതിയ മോട്ടോർ വാഹന നിയമം എടുത്തുചാടി നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. പിഴ ഈടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്രനയം വ്യക്തമാക്കിയതിന് ശേഷമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നത്തെ യോഗത്തിൽ പുതിയ പിഴ സംബന്ധിച്ച തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

യുക്തി രഹിതമാണ് പുതിയ നിയമമെന്നാണ് തന്റെ നിലപാട്. വിഷയത്തിൽ കേന്ദ്രം ഓർഡിനൻസ് ഇറക്കണം. കേന്ദ്ര ഗതാഗത സെക്രട്ടറിയുമായി പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തിയിരുന്നു. കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version