മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസുമായി കൂട്ടിയിടിച്ചു; 40ഓളം പേര്‍ക്ക് പരിക്ക്

മുണ്ടക്കയം: മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം 31-ാം മൈലിലാണ് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന
കെഎസ്ആര്‍ടിസി ബസും മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version