കാറുകളിൽ സ്ഥിരം മോഷണം; വലഞ്ഞ് ഒരു നാട്, ഉറക്കം പോയി പോലീസും; ഒടുവിൽ പിടിയിലായ കള്ളനെ കണ്ട് നാട്ടുകാർ ഒരു പോലെ ഞെട്ടി!

എന്നാൽ ഈ കള്ളൻ ആരാണെന്നറിഞ്ഞപ്പോൾ സകലർക്കും ഒരുപോലെ ഞെട്ടലാണുണ്ടായത്.

തളിപ്പറമ്പ്: തളിപ്പറമ്പ് ക്ഷേത്രം, പള്ളി പരിസരത്തും നഗരത്തിലും മോഷണം പതിവായത് പോലീസിനും നാട്ടുകാർക്കും ഒരു പോലെ തലവേദനയായിരുന്നു. പ്രദേശത്ത് നിർത്തിയിട്ട ഇരുപത്തിഅഞ്ചോളം കാറുകളിൽ നിന്നു കവർച്ച നടത്തിയ സംഭവത്തിലെ പ്രതിയെ ഒടുവിൽ പോലീസ് കെണിവെച്ച് പിടികൂടിയതോടെ ജനങ്ങൾ കള്ളനെ കാണാൻ ഓടിയെത്തിയിരുന്നു. എന്നാൽ ഈ കള്ളൻ ആരാണെന്നറിഞ്ഞപ്പോൾ സകലർക്കും ഒരുപോലെ ഞെട്ടലാണുണ്ടായത്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര പരിസരത്തു നിന്നും പറശ്ശിനിക്കടവ് ആയുർവേദ കോളജ് പരിസരത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കള്ളനായ അബ്ദുൽ മുജീബിനെ കുടുക്കിയപ്പോൾ ശ്വാസം നേരെ വീണെങ്കിലും കള്ളന്റെ പശ്ചാത്തലം ഞെട്ടിക്കുന്നതായിരുന്നു. തളിപ്പറമ്പ് നഗരത്തിൽ ഏറെ പരിചിതനും അറിയപ്പെടുന്ന വ്യാപാരി കുടുംബത്തിലെ അംഗവുമാണു പിടിയിലായ മുജീബ്. അദ്ദേഹവും പ്രമുഖനായ വ്യാപാരിയും. ഉയർന്ന സാമ്പത്തികമുള്ള മുജീബിന്റെ മോഷണം എന്തിനാണെന്ന സംശയത്തിലാണ് ജനങ്ങൾ.

തിരക്കേറെയുള്ള വിവാഹ സ്ഥലം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളി പരിസരം, ഫുട്‌ബോൾ മത്സരവേദികൾ, പറശ്ശിനിക്കടവ് ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീ
കരിച്ചാണു മുജീബ് കവർച്ച നടത്തിയിരുന്നത്. പറശ്ശിനിക്കട് ക്ഷേത്രപരിസരത്ത് വെച്ച് അയൽ ജില്ലകളിൽ നിന്നുള്ളവരും കവർച്ചയ്ക്ക് ഇരയായതായി സംശയമുണ്ട്. കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണു പോലീസിന്റെ നിഗമനം. പണം നഷ്ടപ്പെട്ടതായി 11 കേസുകൾ മാത്രമാണ് ഇതുവരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

9 മാസമായി നീണ്ട കവർച്ചാ പരമ്പരയിലെ പ്രതിയെ കണ്ടെത്താൻ സ്ഥിരം മോഷ്ടാക്കളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം നീങ്ങുന്നതിനിടെ തികച്ചും യാദൃച്ഛികമായാണു മുജീബിലേക്ക് അന്വേഷണമെത്തിയത്. ഡിവൈഎസ്പി ടികെ രത്‌നകുമാർ, സിഐ സത്യനാഥ്, എസ്‌ഐ കെപി ഷൈൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൽ റൗഫ്, എം സ്‌നേഹേഷ്, പി ബിനീഷ് , എഎസ്‌ഐ എം രഘുനാഥ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പ്രത്യേക അന്വേഷണമാണ് കവർച്ചാ പരമ്പരയിലെ പ്രതിയെ പിടികൂടാൻ ഇടയാക്കിയത്.

ഓഗസ്റ്റ് 31നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തു നിന്നുള്ള കവർച്ചയുടെ ഒരു സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഉയരം കുറഞ്ഞു തടിച്ച ഒരാൾ വാതിൽ തുറന്നു ബാഗെടുക്കുന്നതായിന്നു ദൃശ്യം. ഇതേ തുടർന്നു പോലീസ് തിരക്കേറിയ സ്ഥലങ്ങളിൽ സമാന രൂപസാദൃശ്യമുള്ള ആരെങ്കിലും വരുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ ആളെ ഏർപ്പാടാക്കുകയും ഈ നിരീക്ഷകൻ എടുത്ത ഫോട്ടോയിൽ നിന്നും മുജീബിനെ തിരിച്ചറിയുകയുമായിരുന്നു.

സെപ്റ്റംബർ 12നാണ് പറശ്ശിനിക്കടവിൽ ഒരാൾ കാർ തുറക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ തളിപ്പറമ്പ് പോലീസിനു ലഭിച്ചത്. ഇതോടെയാണു നഗരത്തിലെ ഐസ്‌ക്രീം, പാൽ വ്യാപാരിയും ഷോപ്പിങ് കോംപ്ലക്‌സ് ഉടമയുമായ പുഷ്പഗിരിയിലെ മാടാളൻ അബ്ദുൽ മുജീബിലേക്ക് അന്വേഷണം എത്തിയത്. പ്രമുഖ വ്യവസായ കുടുംബാംഗമാണെന്നും നല്ല സാമ്പത്തിക സ്ഥിതി ഉള്ളയാളാണെന്നും അന്വേഷണത്തിൽ മനസ്സിലാക്കിയതോടെ പോലീസ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് കള്ളനെ കുരുക്കിയത്. കവർച്ചയുണ്ടായ സ്ഥലങ്ങളിലെല്ലാം ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ സ്ഥിരീകരിച്ചു. ഇതിനു ശേഷമാണു ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തത്. ആദ്യം കുറ്റം സമ്മതിക്കാൻ മുജീബ് തയാറായില്ലെങ്കിലും പോലീസ് ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ നിൽക്ക കള്ളിയില്ലാതെ പ്രതി കുറ്റമേൽക്കുകയായിരുന്നു.

Exit mobile version