ഫ്‌ളക്‌സ് സ്ഥാപിച്ചതിനെ ചൊല്ലി തർക്കം; യുവാക്കളുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു; സംഭവം ബാലരാമപുരത്ത്

ഗുരുതരമായി പരുക്കേറ്റ കരുണാകരൻ ചികിത്സയിലായിരുന്നു.

തിരുവനന്തപുരംഛ അയൽക്കാരുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. ബാലരാമപുരത്താണ് സംഭവം. കല്ലേറിൽ പരുക്കേറ്റ ചായ്‌ക്കോട്ടുകോണം സ്വദേശി കരുണാകരനാ(65) ണ് മരിച്ചത്. അയൽവാസികളായ യുവാക്കൾ തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു റിപ്പോർട്ട്.

ഗുരുതരമായി പരുക്കേറ്റ കരുണാകരൻ ചികിത്സയിലായിരുന്നു. സംഭവത്തിൽ മൂന്നു പേരെ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

കരുണാകരന്റെ വീടിനു സമീപത്തെ വഴിയരികിൽ ഫ്‌ലക്‌സ് സ്ഥാപിച്ചെന്നു പറഞ്ഞു തുടങ്ങിയ തർക്കമാണു ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. കരുണാകരനെ മർദ്ദിച്ചവശനാക്കിയ ശേഷം അയൽവാസികളായ യുവാക്കൾ കല്ലെടുത്ത് എറിയുകയായിരുന്നു. അയൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതും കൊലപാതകത്തിന് കാരണമാവുകയായിരുന്നു.

Exit mobile version