ഓണം വരവായി; നല്ലേപ്പിള്ളിയില്‍ ചെണ്ടുമല്ലി പൂക്കള്‍ വിളവെടുപ്പ് നടത്തി

ഓണ വിപണി മുന്നില്‍ കണ്ടുകൊണ്ട് ഒരേക്കര്‍ ഭൂമിയിലാണ് വിജയന്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്

പാലക്കാട്: പാലക്കാട് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. പാലക്കാട് നല്ലേപ്പിള്ളി അരണ്ടപ്പളം സ്വദേശി വിജയന്റെ കൃഷിയിടത്തിലാണ് പൂക്കള്‍ വിളവെടുപ്പ് നടത്തിയത്. ഓണ വിപണി മുന്നില്‍ കണ്ടുകൊണ്ട് ഒരേക്കര്‍ ഭൂമിയിലാണ് വിജയന്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. മഴ ചെറിയ അളവില്‍ ഭീഷണിയുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിച്ചു.

കഴിഞ്ഞ മെയ് മാസത്തിലാണ് ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന വിത്ത് പാകി വിജയന്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ചിറ്റൂര്‍, വണ്ടിത്താവളം, കൊഴിഞ്ഞാമ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ മാര്‍ക്കറ്റിലേക്കാണ് വിജയന്റെ പൂക്കള്‍ കയറ്റി അയക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും പൂക്കള്‍ എത്തുന്നത്. കേരളത്തിലും മികച്ച രീതിയില്‍ പൂക്കൃഷി നടത്താനാകുമെന്നാണ് ഈ ചെണ്ടുമല്ലി പാടം തെളിയിക്കുന്നത്.

Exit mobile version