മറ്റ് പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതുപോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി കേരളം കാത്തിരിക്കുകയാണ്, മോഡിക്ക് രാഹുലിന്റെ ട്വീറ്റ്

മോഡിയുടെ ഗുരുവായുര്‍ സന്ദര്‍ശത്തിന് ശേഷമാണ് സംസ്ഥാനത്ത് വന്‍ പ്രളയം ഉണ്ടായത്

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഗുരുവായൂര്‍ സന്ദര്‍ശിച്ച മോഡി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാമായിരുന്നുവെന്നാണ് രാഹുലിന്റെ ട്വീറ്റ്. മോഡിയുടെ ഗുരുവായുര്‍ സന്ദര്‍ശത്തിന് ശേഷമാണ് സംസ്ഥാനത്ത് വന്‍ പ്രളയം ഉണ്ടായത്. ഈ സമയത്ത് കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ മോഡി സന്ദര്‍ശിക്കേണ്ടതായിരുന്നു. പ്രളയം വരുത്തി വെച്ച വിപത്തില്‍ നിന്ന് കേരളം ഇപ്പോഴും കരകയറിയിട്ടില്ല.

പ്രളയം ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ദുരിതാശ്വാസ പാക്കേജിനായി കേരളവും കാത്തിരിക്കുകയാണ്. കേരളത്തോട് കാണിക്കുന്നത് അനീതിയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. പ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. ദുരിത ബാധിതരെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ട സജ്ജീകരണങ്ങള്‍ നല്‍കാനാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.

Exit mobile version