ശബരിമല യുവതി പ്രവേശനം കോടതി സ്‌റ്റേ ചെയ്തിട്ടില്ല! വിഷയത്തില്‍ നിയമ വിദഗ്ധരുമായി ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശന വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം എന്ന് പറഞ്ഞ കോടതി ഇതിനൊപ്പം തന്നെ വ്യക്തമാക്കിയ കാര്യം, നേരത്തെയുള്ള വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നാണ്. അതിന് വേറെ അര്‍ത്ഥമൊന്നുമില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.’

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന് സുപ്രിം കോടതി തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനുവരി 22നാണ് ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുക.

Exit mobile version