പുത്തുമലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് നാല് പേരെ

നേരത്തേ സൂചിപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കിട്ടിയതിനെ തുടര്‍ന്ന് ഇവിടെ മാത്രമാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്

വയനാട്: പ്രളയം ദുരന്തം വിതച്ച പുത്തുമലയില്‍ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാത്തിനടുത്തുള്ള പാറക്കെട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇനി കണ്ടെത്താനുള്ളത് നാല് പേരെയാണ്.

നേരത്തേ സൂചിപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കിട്ടിയതിനെ തുടര്‍ന്ന് ഇവിടെ മാത്രമാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. പ്രളയം ദുരന്തം വിതച്ച പുത്തുമലയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറിയാണ് സൂചിപ്പാറ സ്ഥിതി ചെയ്യുന്നത്.

അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്.

Exit mobile version