സംസ്ഥാനത്ത് എച്ച്‌വണ്‍എന്‍വണ്‍; മൂന്ന് പേര്‍ മരിച്ചു, 38പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്‌വണ്‍എന്‍വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിക്ക് ശേഷം എച്ച്‌വണ്‍എന്‍വണ്‍ പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ മാസത്തിനിടി എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് മൂന്ന് പേര് മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലായി നിരവധി പേരാണ് താമസിക്കുന്നത്. തുടര്‍ന്ന് പനി പെട്ടന്ന് പടരാന്‍ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കിയത്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകളും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കണമെന്നും മന്ത്രി അറിയിച്ചു.

പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്‌വണ്‍എന്‍വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ പരിശോധന നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.

Exit mobile version