മലപ്പുറത്ത് പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍; ജില്ലയിലെ ക്യാംപുകളും അടിയന്തരമായി വേണ്ട അവശ്യസാധനങ്ങളും

അവശ്യവസ്തുക്കൾ എത്തിക്കാൻ പൊതുജനത്തിന്റെ സഹായമഭ്യർത്ഥിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ.

മലപ്പുറം: അതിതീവ്രമഴ ദുരിതം വിതയ്ക്കുന്ന മലപ്പുറത്ത് പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ. ക്യാംപുകളിൽ അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കൾ എത്തിക്കാൻ പൊതുജനത്തിന്റെ സഹായമഭ്യർത്ഥിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. ജില്ലയിൽ 17,000ൽ പരം ആളുകളാണ് വിവിധ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരിക്കുന്നത്. ഇവർക്കായി വസ്ത്രങ്ങളും കുടിവെള്ളവും ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കാൻ നമുക്ക് കൈകോർക്കാം. ഉപയോഗിച്ച വസ്തുക്കളും വസ്ത്രങ്ങളും ഒഴിവാക്കി കഴിയുന്നതും പുതിയ വസ്തുക്കൾ എത്തിക്കാൻ സഹായം തേടുകയാണ് ജില്ലാ ഭരണകൂടം.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ അനുഭവിക്കുന്ന നിലമ്പൂര്‍ താലൂക്കില്‍ മാത്രം വിവിധയിടങ്ങളിലായി 40 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ ഒമ്പതും കൊണ്ടോട്ടി തിരൂര്‍ താലൂക്കുകളില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ വീതവും തുറന്നിട്ടുണ്ട്. പൊന്നാനിയില്‍ നിലവില്‍ ഒരു ദുരിതാശ്വാസ ക്യാംപാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലേക്ക് അടിയന്തരമായി സഹായം എത്തിക്കാം.

പാകം ചെയ്ത ഭക്ഷണം എത്തിക്കാന്‍ കഴിയുന്നവര്‍ മഞ്ചേരി ഗവഃ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, വണ്ടൂര്‍ ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എത്തിക്കുക.

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലം:

കളക്ടറേറ്റ് മലപ്പുറം
ഫോണ്‍ : 0483 2736 320, 0483 2736 326

അവശ്യസാധനങ്ങള്‍ സ്വീകരിക്കുന്ന മറ്റ് സ്ഥലങ്ങള്‍:

1)ഗവഃ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2)ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വണ്ടൂര്‍
ഫോണ്‍ : 95447 85108, 94469 21444

അടിയന്തരമായി എത്തിക്കേണ്ട അവശ്യവസ്തുക്കള്‍:
കുടിവെള്ളം
പായ
കമ്പിളിപ്പുതപ്പ്
അടിവസ്ത്രങ്ങള്‍
മുണ്ട്
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങള്‍
ഹവായ് ചെരിപ്പ്
സാനിറ്ററി നാപ്കിന്‍
സോപ്പ്
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോള്‍
സോപ്പ് പൗഡര്‍
ബ്ലീച്ചിംഗ് പൗഡര്‍
ക്ലോറിന്‍
ബിസ്‌ക്കറ്റ്
അരി
പഞ്ചസാര
ചെറുപയര്‍
പരിപ്പ്
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍
ബക്കറ്റ്
മഗ്ഗ്
ടോയ്‌ലറ്റ് ബ്രഷ്
ഫിനൈള്‍/ഹാര്‍പ്പിക്ക്

Exit mobile version