ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും

കൽപ്പറ്റ: ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10ാം തീയതി ശനിയാഴ്ച) വൈകുന്നേരം 3 മണിക്ക് തുറക്കും. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ദുരിതപ്പെയ്ത്ത് തുടരുന്ന വയനാട്ടിലേക്ക് എംപി രാഹുൽ ഗാന്ധി നാളെ വൈകുന്നേരത്തോടെ എത്തും. വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. രാഹുൽഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ആദ്യം മലപ്പുറവും പിന്നീട് വയനാട് സന്ദർശിക്കും. മറ്റിടങ്ങളിൽ രാഹുൽ എത്തുമോയെന്നത് വ്യക്തമല്ല.

അതേസമയം, വയനാട് പുത്തുമല ദുരന്തം എത്ര പേർ കുടുങ്ങി എന്നത് ഇപ്പോഴും വ്യക്തമല്ല. ഇവരെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സ്ഥല പരിചയമുള്ള പ്രാദേശിക രക്ഷാ പ്രവർത്തകരെ കൂടുതൽ രക്ഷാപ്രവർത്തനത്ത് ഉപയോഗിക്കാൻ ശ്രമിക്കും. പുത്തുമലയിൽ രക്ഷാ പ്രവർത്തനങ്ങൾ അതീവ ദുഷ്‌കരമാണെന്നാണ് റിപ്പോർട്ട്. ജെസിബി പോലുള്ളവ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് ഇപ്പോൾ. ച്ച

രക്ഷാപ്രവർത്തനം മനുഷ്യസാധ്യമായ അവസ്ഥയിൽ അല്ല പ്രദേശത്തിന്റെ കിടപ്പെന്ന് രക്ഷാപ്രവർത്തക സംഘം. ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 43 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കാസർകോടും മലപ്പുറത്തും വയനാടും ശക്തമായ മഴ തുടരുകയാണ്. കണ്ണുരും പാലക്കാടും മഴ കുറഞ്ഞു. തെക്കൻ ജില്ലകളിൽ സ്ഥിതി ശാന്തമാണ്.

Exit mobile version