കെഎം ബഷീറിന്റെ കേസ് അട്ടിമറിച്ചാൽ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിപിഎമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് സർക്കാരിന് മുന്നറിയിപ്പുമായി എപി സുന്നി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ മുതൽ തന്നെ സർക്കാർ ശക്തമായ ഉറപ്പ് നൽകിയിരുന്നു. മക്കയിലുള്ള കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വിഷയത്തെ സംബന്ധിച്ച് കേസിലെ ആശങ്ക അറിയിക്കുകയും ചെയ്തു.

കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയാണ് മരിച്ച കെഎം ബഷീർകേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതിലുള്ള ആശങ്ക നേരത്തേ തന്നെ സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും കാന്തപുരം വിഭാഗം അറിയിച്ചിരുന്നു. രക്തസാംപിൾ പരിശോധനയിൽ അട്ടിമറി നടന്നെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് സർക്കാരിനോടുള്ള നിലപാട് സംഘടന കടുപ്പിച്ചത്.

Exit mobile version