കൊട്ടാരക്കരയില്‍ ഭാര്യയെ തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയിലായില്‍ മദ്യലഹരിയിലെത്തിയ രാജന്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മായയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ വ്യാഴാഴ്ച്ച വൈകിട്ടാണ് മരിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി ശേഷം റിമാന്‍ഡ് ചെയ്തു.

Exit mobile version