രണ്ടാനച്ഛന്റെ മര്‍ദ്ദനം; കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുക്കും

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു

തൊടുപുഴ: തൊടുപുഴയില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഏഴുവയസുകാന്റെ അമ്മയ്‌ക്കെതിരെയും കേസ് എടുക്കും. മര്‍ദ്ദന വിവരം മറച്ചുവെച്ചതിനാണ് കേസ്. ഇതിന് പുറമേ മര്‍ദ്ദനത്തിന് കൂട്ട് നിന്നതിനും അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ ഇളയകുട്ടിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സമിതി ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ അമ്മയെ ഏല്‍പ്പിക്കരുതെന്ന് സമിതി അറിയിച്ചു. ക്രൂരനര്‍ദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. നിലവിലുള്ള ചികിത്സ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

Exit mobile version