നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

മഞ്ചേരി: മലപ്പുറം മഞ്ചേരിക്കടുത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന റിയാസ്, വട്ടപ്പാറ പുളക്കുന്നേല്‍ റിയാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

Exit mobile version