അമ്മയുടെ 95ാം പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്നു..! അതിനിടയില്‍ 16 കാരന്‍ നിറയൊഴിച്ചു..! ദാരുണം ഈ കൊലപാതകം

തെലങ്കാന: അമ്മയുടെ 95ാം പിറന്നാളും ഈ വര്‍ഷത്തെ ക്രിസ്തുമസും സ്വന്തം നാട്ടില്‍ ആഘോഷിക്കാനായിരുന്നു സുനില്‍ എഡ്‌ല പദ്ധതിയിട്ടിരുന്നത്. അതിനിടയിലായിരുന്നു യുഎസില്‍ ഉണ്ടായ വെടിവെയ്പ്പില്‍ തെലങ്കാന സ്വദേശിയായ എഡ്‌ല മരിച്ചത്.

വെന്റനോര്‍ നഗരത്തിലെ സുനിലിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കാര്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് 16കാരന്‍ വെടി വെച്ചത്. നവംബര്‍ 15നായിരുന്നു സംഭവം. സുനില്‍ എഡ്ലയുടെ സുബാരു ഫോറസ്റ്റര്‍ ബ്രാന്‍ഡ് കാര്‍ പിന്നീട് ആറ് കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി.

പതിനാറാം തിയ്യതി അക്രമിയെ പോലീസ് പിടികൂടിയതായും വിവരമുണ്ട്. കൊലപാതകം, കൊള്ള, കാര്‍ മോഷണം, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചാര്‍ത്തിയിട്ടുണ്ട്. ജുവനൈല്‍ നിയമങ്ങള്‍ പ്രകാരമാണ് കേസ്.

Exit mobile version