ഗര്‍ഭിണിയുടെ അടിവയറ്റില്‍ അമ്പ് തുളച്ചുകയറി..! അമ്മയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

എന്നാല്‍ അമ്പ് കുഞ്ഞിന്റെ ദേഹത്ത് കൊള്ളാത്തത് മഹാ ഭാഗ്യമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു

ലണ്ടന്‍: ഗര്‍ഭിണിയുടെ അടിവയറ്റില്‍ അമ്പ് തുളച്ചുകയറി മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യന്‍ വംശജയായ യുവതിക്കാണ് ലണ്ടനില്‍ ദാരുണാന്ത്യം. ദേവി ഉമെത്താലെഗാഡൂ എന്ന മുപ്പത്തിയഞ്ചുകാരിയാണ് ദാരുണാന്ത്യത്തിന് ഇരയായത്.

ദേവിയുടെ മുന്‍ഭര്‍ത്താവ് റമനോഡ്ജ് ഉമെത്താലെഗാഡൂവാണ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവര്‍ വേര്‍പിരിഞ്ഞതാണ്. എന്നാല്‍ മുന്‍ഭാര്യയോടുള്ള പക ഇയാള്‍ സൂക്ഷിക്കുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് ഇംതിയാസ് മുഹമ്മദ് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. ഇസ്ലാം മതം സ്വീകരിച്ച ദേവി സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചു. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളും രണ്ടാം വിവാഹത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്.

യുവതിയുടെ മുന്‍ ഭര്‍ത്താവ് അമ്പും വില്ലുമായി വീടിന്റെ ഷെഡില്‍ പതുങ്ങിയിരിക്കുന്നത് ഇംതിയാസ് കണ്ടിരുന്നു. ഈ വിവരം ദേവിയെ അറിയിക്കാനായി വീട്ടിനുള്ളില്‍ എത്തിയപ്പോഴേക്കും ഇയാള്‍ അയച്ച അമ്പ് തുളഞ്ഞുകയറിയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദേവി കൊല്ലപ്പെട്ടു. ഗര്‍ഭസ്ഥ ശിശുവിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

എന്നാല്‍ അമ്പ് കുഞ്ഞിന്റെ ദേഹത്ത് കൊള്ളാത്തത് മഹാ ഭാഗ്യമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. അമ്പ് ഊരാതെ തന്നെയാണ് ഡോക്ടറുമാര്‍ ശസ്ത്രക്രിയ നടത്തിയത്. അമ്പ് ഊരുന്നത് കുഞ്ഞിന്റെ ജീവന് അപകടമാകുമെന്ന ഭയമുണ്ടായിരുന്നു.

കുഞ്ഞിനെ ഏറ്റുവാങ്ങിയത് ദേവിയുടെ രണ്ടാം ഭര്‍ത്താവും കുഞ്ഞിന്റെ പിതാവുമായ ഇംതിയാസ് ആണ്. ഏഴുവര്‍ഷം സ്വപ്നതുല്യമായ ജീവിതമായിരുന്നുവെന്നും ഇംതിയാസ് അറിയിച്ചു. പ്രതി റമനോഡ്ജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version