ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഭാരമുള്ള മാലയിടാനാവില്ല; ഗോള്‍ഡന്‍ ബാബ ഇത്തവണ അണിയുന്നത് 14 കിലോ സ്വര്‍ണ്ണം മാത്രം

അദ്ദേഹത്തിന്റെ 26ാമത്തെ കന്‍വാര്‍ യാത്രയാണ് ഇത്

ന്യൂഡല്‍ഹി: കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാനെത്തുന്ന ഗോള്‍ഡന്‍ ബാബ സുധീര്‍ മക്കാര്‍ ഇത്തവണ ധരിക്കുന്നത് 14 കിലോ സ്വര്‍ണ്ണം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ആഭരണങ്ങളുടെ അളവ് കുറക്കുന്നത്. പൊതുപരിപാടികളില്‍ നിന്ന് വിട്ടു നിന്ന ബാബ മാസങ്ങള്‍ക്ക് ശേഷമാണ് കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാനെത്തുന്നത്.

കിലോക്കണക്കിന് ഭാരം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് ഗോള്‍ഡന്‍ ബാബ സുധീര്‍ മക്കാര്‍. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെയാണ് കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാനെത്തുമെന്ന് അദ്ദേഹം അറിയിച്ചത്.

അദ്ദേഹത്തിന്റെ 26ാമത്തെ കന്‍വാര്‍ യാത്രയാണ് ഇത്. ഉത്തര്‍ പ്രദേശിലെ ഗാസിദാബാദ് ജില്ലയിലൂടെ ഞായറാഴ്ചയാണ് ഗോള്‍ഡന്‍ ബാബ തന്റെ ആഡംബര ഘോഷയാത്ര നടത്തുക. എന്നാല്‍ 14 കിലോ സ്വര്‍ണ്ണം മാത്രമാണ് ഇത്തവണ അണിയുക. കഴിഞ്ഞ വര്‍ഷം ഇത് 20 കിലോഗ്രാമായിരുന്നു. കഴുത്തില്‍ ശസ്ത്രക്രിയ നടത്തിയതിനാലാണ് ഭാരമേറിയ സ്വര്‍ണമാലകള്‍ അണിയാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version