ആധുനിക കപ്ലര്‍ സംവിധാനവുമായി റെയില്‍വേ; യാത്രക്കാര്‍ക്ക് ഇനിമുതല്‍ ട്രെയിനുകളില്‍ കുലുക്കമില്ലാതെ യാത്ര ചെയ്യാം

കോച്ചുകള്‍ക്കിടയിലെ വിടവ് കുറയുന്നതോടെ കുലുക്കവും കുറയുമെന്ന് റെയില്‍വേ പറയുന്നു

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ കുലുക്കമില്ലാതെ യാത്രചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ. ട്രെയിനുകളിലെ നവീകരണപ്രവര്‍ത്തികളുടെ ഭാഗമായി അത്യാധുനിക കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം പുതിയ കപ്ലറുകളും ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

നിലവില്‍ ട്രെയിനുകളിലെ കുലുക്കമുള്ള യാത്ര രാത്രികാലങ്ങളില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കുന്നത്. പുതിയരീതിയിലുള്ള കപ്ലര്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന എല്‍എച്ച്ബി കോച്ചുകളാണ് യാത്രക്കാര്‍ക്ക് സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത്. കോച്ചുകള്‍ക്കിടയിലെ വിടവ് കുറയുന്നതോടെ കുലുക്കവും കുറയുമെന്ന് റെയില്‍വേ പറയുന്നു.

ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ കപ്ലറുകള്‍ ഘടിപ്പിച്ച 12000-ലേറെ എല്‍എച്ച്ബി കോച്ചുകള്‍ നിലവില്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 5000 ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

Exit mobile version