2017ല്‍ ചൈനയും മാലിദ്വീപും ഒപ്പുവെച്ച കരാര്‍ മാലിദ്വീപ് വേണ്ടെന്ന് വെച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യയെ നിരീക്ഷിക്കാനുള്ള ചൈനീസ് കേന്ദ്രത്തിനുള്ള കരാറില്‍ നിന്ന് മാലിദ്വീപ് പിന്‍വാങ്ങിയേക്കും. ചൈനയുമായി ഒപ്പുവെച്ച കരാര്‍ മാലിദ്വീപ് വേണ്ടെന്ന് വെച്ചേക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

2017ലാണ് ചൈനയും മാലിദ്വീപും നിരീക്ഷണ കേന്ദ്രത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതാണ് ഇന്ത്യയ്ക്ക് ഗുണകരമായത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലയിലുമുള്ള കപ്പലുകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാന്‍ ചൈനയ്ക്ക് അവസമൊരുക്കുന്ന കരാറായിരുന്നു അബ്ദുള്ള യമീന്റെ കാലത്ത് ഒപ്പുവെച്ചിരുന്നത്. ഇന്ത്യ സുരക്ഷാ പ്രശ്‌നം ഉയര്‍ത്തി മാലിദ്വീപിനെ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവര്‍ തീരുമാനിക്കാന്‍ കാരണം.

Exit mobile version