കൊല്‍ക്കത്തയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവം; ഹെല്‍മറ്റ് ധരിച്ച് രോഗികളെ പരിശോധിച്ച് ഡോക്ടര്‍മാര്‍; പ്രതിഷേധം കനക്കുന്നു

കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനെത്തിയ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്.

കൊല്‍ക്കത്ത: നീല്‍ രത്തന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശീലനത്തിനെത്തിയ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍. പ്രതിഷേധ സൂചകമായി ഹെല്‍മറ്റ് ധരിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്. കൂടാതെ തലയില്‍ ബാന്‍ഡെജ് കെട്ടിയും പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനെത്തിയ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നു. പ്രതിഷേധമറിയിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയുടെ പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുചേര്‍ന്നു. കൂടാതെ ആശുപത്രിയുടെ ഗേറ്റ് പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലക്കാണ് പരിക്ക് പറ്റിയത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്.

Exit mobile version