അധ്യക്ഷ സ്ഥാനം ഒഴിയാനൊരുങ്ങി രാഹുല്‍ഗാന്ധി: പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും, നേതൃത്വത്തെ അറിയിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയ്ക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വയ്ക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി.

പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് മുതിര്‍ന്ന നേതാക്കളെ കണ്ട് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല രാജി വാര്‍ത്തകള്‍ തള്ളി.

Exit mobile version