വോട്ടെടുപ്പ് ദിവസം പരക്കെ അക്രമത്തിന് സാധ്യത; ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് പരക്കെ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക്
ഇത് സംബന്ധിച്ച് മന്ത്രാലയം പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്നും പരമാവധി അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണെന്നും കേന്ദ്രഭരണ പ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തികരിക്കുന്നതിന് സേനകള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും ക്രമസമാധാന പാലനത്തില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതെസമയം, കേരളത്തില്‍ 22,640 ലേറെ പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരിക്കുന്നത്. പോലീസുകാരെ കൂടാതെ സായുധ സേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടി നല്‍കിയിട്ടുണ്ട്.

Exit mobile version